സി പി ഐ എം പ്രായാധിക്യത്തിൻ്റെ തണലിൽ - യൂത്ത് കോൺഗ്രസ്സ് കുന്ദമംഗലം മണ്ഡലം .


ചാത്തമംഗലം : സി പി ഐ എം പ്രയാധിക്യത്തിൻ്റെ തണലിൽ നാഡീ തളർച്ച മൂലം ചെയ്യുന്നത്  ജനദ്രോഹങ്ങളായി മാറുന്നു പ്രതിപക്ഷ പ്രതിഷേധം വരുമ്പോൾ പറഞ്ഞത് എല്ലാം  പിൻവലിച്ച് യു ടേൺ സർക്കാറായി മാറി   
 ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും, തകർന്ന ക്രമസമാധാന നിലയും ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടും, കടം വാങ്ങി മുന്നോട്ടു പോകുന്ന സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക 
കെടുകാര്യസ്ഥതയും, കോവിഡ് കാല അഴിമതിയും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജക മണ്ഡലം കമ്മിറ്റി തെരുവ് വിചാരണ എന്ന പ്രതിഷേധ പരിപാടി നടത്തി.  


 

യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ല പ്രസിഡൻ്റ്  പ്രസിഡൻ്റ് ആർ ഷഹീൻ ഉദ്ഘാടനം ചെയ്തു 
നിയോജക  മണ്ഡലം പ്രസിഡണ്ട് സുജിത്ത് കാഞ്ഞോളി അധ്യക്ഷത വഹിച്ചു  വിനോദ് മേക്കോത്ത് ,മുഖ്യ പ്രഭാഷണം നടത്തി, സൂഫിയാൻ ചെറുവാടി, ടികെ വേലായുധൻ, പഞ്ചായത്ത് മെമ്പർമാരായ, ടി.കെ അജീഷ്, വിശ്വൻ വെള്ളലശ്ശേരി, ഹർഷൽ പറമ്പിൽ, ഫഹദ് പാഴൂർ , അസീസ് മാവൂർ ,സി.കെ ലിനീഷ്എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris