ഒരുമയിൽ സന്തോഷവും ആനന്ദവും പകർന്ന് കള്ളിവളപ്പിൽ കുടുംബസംഗമം


മാവൂർ:* കള്ളിവളപ്പിൽ കുടുംബത്തിലെ മക്കളും പേരമക്കളും അവരുടെ മക്കളും അടങ്ങുന്ന നാല് തലമുറകളിലെ കുടുംബാംഗങ്ങള്‍  പുൽപറമ്പിലെ എൻ.സി ഓഡിറ്റോറിയത്തിൽ  ഒരുമയോടെ സംഗമിച്ചപ്പോൾ മറ്റുള്ള കൂട്ടുകുടുംബങ്ങള്‍ക്ക് കൂടിഅത് മാതൃകയായി.




കോഴിക്കോട് ജില്ലയിലെ മാവൂരിനടുത്ത് താത്തൂരിലെ കള്ളിവളപ്പിൽ പരേതനായ കുഞ്ഞാമുട്ടി സാഹിബിന്റെ കുടുംബമാണ് ഇന്നലെ ഒത്തുകൂടിയത്. 

നാല് തലമുറയിലുള്ള മുഴുവന്‍ കുടുംബാംഗങ്ങളെയും ഒരുമിച്ചുകൂട്ടി സമ്പൂര്‍ണമെന്ന് പറയാവുന്ന കുടുംബസംഗമം വ്യവസ്ഥാപിതമായി സംഘടിപ്പിച്ചാണ് മറ്റുള്ളവര്‍ക്ക് ഈ കുടുംബം മാതൃകയായത്.

പുൽപറമ്പ് എൻ.സി ഓഡിറ്റോറിയത്തിൽ നടന്ന സംഗമം വി.ടി അഹമ്മദ്കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. എം.ടി മുഹമ്മദ്‌ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുലൈമാൻ പള്ളിശ്ശേരി, കെ.വി അഹമ്മദ്കുട്ടി, ഹബീബ് പുള്ളാവൂർ, അഹമ്മദ് മാസ്റ്റർ ടി.കെ, വി.ടി.എ റഹ്മാൻ മാസ്റ്റർ, മുഹമ്മദ്‌ പള്ളിക്കുഴി എന്നിവർ സംസാരിച്ചു. ഹബീബ് കെ റിപ്പോർട്ട് അവതരിപ്പിച്ചു. ലത്തീഫ് കുറ്റിക്കുളം സ്വാഗതവും സുലൈമാൻ കെ.വി നന്ദിയും പറഞ്ഞു. അബ്ദുൽ ജബ്ബാർ അൻവരി തലയാട് ക്ലാസ്സ് എടുത്തു.

കുട്ടികളുടെയും വലിയവരുടെയും കലാപരിപാടികള്‍ സംഗമത്തിന് കൊഴുപ്പേകി. കുടുംബത്തിലെ 80 വയസ്സ് കഴിഞ്ഞവരെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.

തിരക്ക് പിടിച്ച ജീവിത ശൈലികള്‍ക്കിടയിലും വളരെ വ്യവസ്ഥാപിതമായി സംഗമങ്ങള്‍ നടത്താന്‍ ഒരു പ്രയാസവുമില്ലെന്നു തെളിയിക്കാന്‍ ഈ കുടുംബം കാണിക്കുന്ന ആര്‍ജവം മാതൃകാപരമാണ്. ആദര്‍ശാത്മകവും വ്യവസ്ഥാപിതവുമായ സമൂഹത്തിന്റെ പരിച്ചേദമായി മാറിയ ഒരു വലിയ കുടുംബം  എങ്ങനെ ഒരുമയില്‍ സന്തോഷവും ആനന്ദവും നുകരുന്നുവെന്നതിന് ഈ കുടുംബസംഗമം മാതൃകയാണ്.

Post a Comment

Previous Post Next Post
Paris
Paris