ടീച്ചേഴ്സ് പ്രോജക്ട്: മുഹമ്മദ്‌ ഷരീഫിന് മികച്ച നേട്ടം.


മാവൂർ: കഴിഞ്ഞ ദിവസം എറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ  താത്തൂർ പൊയിൽ സ്വദേശി ടി.മുഹമ്മദ് ഷരീഫിന് മികച്ച നേട്ടം.എഥിലീൻ ഡയമെൻ നിക്കൽ സൾഫേറ്റിന്റെ സ്വഭാവ പഠനത്തിനാണ് ഇദ്ദേഹത്തിന് ഏ  ഗ്രേഡ് ലഭിച്ചത്.




 എറണാകുളം ജില്ലയിലെ എ എൽ എഫ് എഛ് എസ് എസ് അധ്യാപകനായ മുഹമ്മദ് ശരീഫ് ജില്ലാതല മത്സരത്തിൽ ഏ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്.  ഫിസിക്സിൽ എം ഫിൽ ബിരുദധാരിയാണ് ഈ അധ്യാപക പ്രതിഭ.

Post a Comment

Previous Post Next Post
Paris
Paris