ജീവിതശൈലി രോഗങ്ങളെ നേരിടാൻ ജനിതക സ്ക്രീനിംഗ് അനിവാര്യം


കണ്ണൂർ:കേരളത്തിൽ വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ ഫലപ്രദമായി നേരിടാൻ ചെറുപ്പക്കാരിൽ_ _ജനിതക സ്ക്രീനിംഗ് നടത്തി അനിവാര്യമായ മുൻകരുതലുകൾസ്വീകരിക്കണമെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് മെഡിസിൻ (ന്യൂഡൽഹി) സംഘടിപ്പിച്ച മലബാർ ജീനോമിക്സ് മീറ്റ് അഭിപ്രായപ്പെട്ടു.




ഉമിനീരിലെ ജനിതകസ്ക്രീനിങ് വഴി പ്രമേഹം മുതൽ കാൻസർ വരെയുള്ള ഒട്ടനവധി രോഗങ്ങളുടെ സാധ്യതകൾ
മുൻകൂട്ടി കണ്ടെത്താനും ഫലപ്രദമായി പ്രതിരോധിക്കാനുംസാധിക്കുമെന്ന് മലബാർ ജീനോമിക്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ ഡി ആർ എൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ:സുൽഫിക്ക അലി അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തെപ്രതിരോധ സ്‌ക്രീനിംഗ് ഭാഗമായി മിക്ക വികസിത രാജ്യങ്ങളിലും ജനിതക സ്ക്രീനിംഗ് വഴി ജീവിതശൈലി രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തുന്നുണ്ട്.

ഉയർന്ന സാക്ഷരതയും മികച്ച ജീവിതനിലവാരവുമുള്ള കേരളീയരിൽ പ്രതിരോധ സ്ക്രീനിംഗ് നടത്തുന്നത് ജീവിതശൈലി രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
യുവാക്കളിലെ കുഴഞ്ഞു വീണു മരണത്തിന് കാരണമായ എം വൈ ബി ജീന ലളിതമായ ടെസ്റ്റിലൂടെ കണ്ടെത്താമെന്നുംഅത്തരക്കാർക്ക് പ്രത്യേക ചികിത്സ നൽകി രോഗത്തെ പ്രതിരോധിക്കാൻസാധിക്കുമെന്നും വിദഗ്ധർ വിശദീകരിച്ചു.

സ്കിൻ ഡിഎൻഎ ടെസ്റ്റിലൂടെ ചർമത്തിന്റെ പ്രായാധിക്യത്തെ മറികടക്കാനാകുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയിലെ ജനിതക വിദഗ്ധൻ ഡോ സ്റ്റീഫൻ മാസി,പൂനെയിലെ ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.അമൂൽ റൗട്ട്,ജീൻസ് ആൻ യു മാനേജിങ് ഡയറക്ടർ സിപി അസീബ്, ത്വക്ക് രോഗ വിദഗ്ധൻ ഡോ. റൗഫ് മലയിൽ,വെൽനസ് ക്ലബ്ബ് ഡയറക്ടർ കെ ഷംസുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Paris
Paris