വനിതാ ശാക്തീകരണത്തിന് സംവിധാനങ്ങൾ ഒരുക്കണം : മുനീറത്ത് ടീച്ചർ.


കൂളിമാട് : വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിനും തൊഴിൽ ലഭ്യതയ്ക്കും ഗ്രാമങ്ങൾ തോറും പുതിയ സംരംഭങ്ങൾ ഉയർന്നു വരണമെന്ന് മാവൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി. മുനീറത്ത് ടീച്ചർ പറഞ്ഞു. കൂളിമാട് മഹല്ല് ആരോഗ്യ വിദ്യാഭ്യാസ സാമ്പത്തിക തൊഴിൽ ശാക്തീകരണ സംവിധാനമായ ക്രസ്റ്റ് കൂളിമാടിന്റെ വനിത ഹെൽപ് ഗ്രൂപ്പ് വാർഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.




കെ.എ.ഖാദർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി. അയ്യൂബ് കൂളിമാട് പദ്ധതി പ്രഖ്യാപനം നടത്തി. മികച്ച സേവനത്തിന് ഹെൽപ്പ് ഗ്രൂപ്പ് ഭാരവാഹികൾക്കും നറുക്കെടുപ്പ് വിജയിക്കും ചടങ്ങിൽ വെച്ച് ഉപഹാരം നല്കി. സി.എ. അലി, കെ.ടി. ജുനൈസ്, എം.വി. അമീർ , മജീദ് കൂളിമാട്,  എ.അഫ്സൽ, എം. മുബീൻ  സംസാരിച്ചു .

Post a Comment

Previous Post Next Post
Paris
Paris