അൽഖമർ ഹാദിയ മീലാദ് ഫെസ്റ്റിന് പ്രൗഢ സമാപനം


കട്ടാങ്ങൽ: പുള്ളാവൂർ അൽഖമർ ഹാദിയ വുമൺസ് അക്കാദമിയിൽ  മീലാദ് കാമ്പയിൻ സമാപിച്ചു. വിദ്യാർത്ഥിനികളുടെ സർഗ കലാ ശേഷികളെ പരിപോഷിച്ച് 25 മത്സര ഇനങ്ങിലായി നടത്തിയ ഫെസ്റ്റിൽ ടീം മഅ്ശൂഖിയ്യ 269 പോയിന്റ് നേടി ഒന്നാം സ്ഥാനവും 246 പോയിന്റ് നേടി ടീം മഹബൂബിയ്യ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സൈഫുന്നിസ കെ.പി കലാ പ്രതിഭയായും ആരിഫ. പി.സി സർഗ്ഗ പ്രതിഭയായും തെരെഞ്ഞെടുക്കപ്പെട്ടു.




ചടങ്ങ് ജുനൈദ് സഖാഫി യുടെ അദ്ധ്യക്ഷതയിൽ സൈഫുദീൻ സാർ ഉദ്ഘാടനം നിർവ്വഹിച്ചു. അബ്ദുറഹ്മാൻ സഖാഫി,ഹാഫിള് ബശീർ സഖാഫി, റഹീം സഖാഫി, റസാഖ് മഠത്തിൽ, കരീം ഹാജി അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് പ്രേമലത ടീച്ചർ, ഷാദിയ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.

Post a Comment

Previous Post Next Post
Paris
Paris