എസ്കെഎസ്എസ്എഫ് എൻഐടി ക്ലസ്റ്റർ മത്സരങ്ങൾ സമാപിച്ചു ; മലയമ്മ യൂണിറ്റ് ചാമ്പ്യന്മാർ

  
കട്ടാങ്ങൽ : സർഗ വസന്തം തീർത്ത് എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി ക്ലസ്റ്റർ സർഗലയം സമാപിച്ചു. ഈസ്റ്റ് മലയമ്മ നൂറുൽ മുഹമ്മദിയ മദ്രസയിൽ വെച്ച് നടന്ന സർഗലയത്തിൽ 8 യൂണിറ്റ്കളിൽ നിന്നും ഇരുനൂറിലധികം പ്രതിഭകൾ മാറ്റുരച്ചു. മത്സരങ്ങളിൽ മലയമ്മ യൂണിറ്റ്  ഒന്നാം സ്ഥാനവും, കളൻതോട് യൂണിറ്റ്   രണ്ടാം സ്ഥാനവും ഈസ്റ്റ്‌ മലയമ്മ യൂണിറ്റ് മൂന്നാം സ്ഥാനവും  നേടി.
 ശ്രദ്ധേയമായ വനിതകൾക്കായി നടത്തിയ നിസ് വ വിഭാഗം മത്സരങ്ങളിൽ മലയമ്മ യൂണിറ്റ് ഓവറോളും കളൻതോട്  യൂണിറ്റ് റണ്ണറപ്പും ഈസ്റ്റ് മലയമ്മ സെക്കന്റ് റണ്ണറപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു.
ഒന്നാം സ്ഥാനം നേടിയ മത്സരാർഥികൾ മേഖല തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.




സർഗലയത്തിന്റെ സമാപന സംഗമം എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ  സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ടി പി ആലിഹാജി പതാക ഉയർത്തി. ഓവറോൾ ട്രോഫി മലയമ്മ അബൂബക്കർ ഫൈസി ടീമംഗങ്ങൾക്ക് കൈമാറി. സയ്യിദ് ഫിർദൗസ് തങ്ങൾ, ഈസ്റ്റ് മലയമ്മ മഹല്ല് പ്രസിഡന്റ്‌ എൻ പി ഹംസ മാസ്റ്റർ, ജനറൽ സെക്രട്ടറി ടി പി അഹമ്മദ് കുട്ടി ഹാജി , കെ കെ ആലി സഫ, അസീസ് പുള്ളാവൂർ, വാർഡ് മെമ്പർ ഹക്കീം മാസ്റ്റർ, എൻ പി ഹമീദ് മാസ്റ്റർ, സലാം മാസ്റ്റർ  മലയമ്മ, കുഞ്ഞിമരക്കാർ, സിറാജ് മാസ്റ്റർ  ഈസ്റ്റ്‌ മലയമ്മ ,മേഖല പ്രസിഡന്റ്  ഷാഫി ഫൈസി. റഊഫ് പാറമ്മൽ, റഊഫ് മലയമ്മ, മുദ്ദസിർ ഫൈസി, അബ്ദു റസാഖ് മുസ്ലിയാർ, സാലിം അശ്അരി പുള്ളാവൂർ, ബുജൈർ ഹസനി, ജാഫർ അശ്അരി മുത്താലം , ജാബിർ വാഫി, ആശിഖ് ഹസനി, അബൂബക്കർ കുട്ടി, ശമീം നാരകശ്ശേരി, റഈസ് അശ്അരി, റമീസ് അശ്അരി, നൗഷാദ് അശ്അരി, നിഹാദ് മലയമ്മ,  എന്നിവർ സംസാരിച്ചു. മുർഷിദ് പുള്ളാവൂർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris