സമസ്ത നേതാക്കൾക്ക് മാവൂരിൽ സ്വീകരണം നൽകി


 മാവൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമർ ഫൈസി മുക്കം , മുശാവറ മെംബർമാരായ ഒളവണ്ണ അബൂബക്കർ ദാരിമി , എൻ.അബ്ദുല്ല മുസ്ലിയാർ എന്നിവർക്ക് സമസ്ത കുന്ദമംഗലം മണ്ഡലം കോഡിനേഷൻ കമ്മിറ്റി സ്വീകരണം നൽകി .




 മാവൂർ ടൗൺ ഹിദായത്തുൽ ഇസ്ലാം മദ്റസാ ഓഡിറ്റോറി യത്തിൽ നടന്ന ചടങ്ങ് സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു . അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷനായി . സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ആർ.വി കുട്ടി ഹസൻ ദാരിമി , എസ്.കെ.എസ്.എസ്.എഫ്സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് എന്നിവർ അനുമോദന പ്രസംഗം നടത്തി . ഒ.പി അഷ്റഫ് കുറ്റിക്കടവ് ആമുഖ പ്രഭാഷണം നടത്തി .




 സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന - ജില്ലാ നേതാക്കളായ കെ.പി കോയ , ആർ.വി അബ്ബാസ് ദാരിമി , സി.എ ശുക്കൂർ , എ.ടി അബ്ദുറഹി മാൻ ദാരിമി , ദീവാർ അസൈൻ ഹാജി , കെ.എം.എ റഹ്മാൻ ചെറൂപ്പ , അസീസ് പുള്ളാവൂർ , കെ.മുഹമ്മദ് ബാഖവി , മുഹമ്മദ് അഷ്റഫ് റഹ്മാനി , ഫൈസൽ ഹസനി , കോയ കുട്ടി മുസ് ലിയാർ , ശാഫി ഫൈസി പുവ്വാട്ടുപറമ്പ് , മുജീബ് റഹ്മാൻ ഹസനി , നൗഫൽ ഫൈസി , അലവി കുട്ടി മാവൂർ , റഊഫ് പാറമ്മൽ , സുഹൈൽ കാരന്തൂർ , റഊഫ് മുസ് ലിയാർ സംബന്ധിച്ചു .

Post a Comment

Previous Post Next Post
Paris
Paris