ടീച്ചേഴ്സ് പ്രൊജക്ട് : റസീന ബീവിക്ക് സംസ്ഥാന അംഗീകാരം


കൂളിമാട് : കഴിഞ്ഞ ദിവസം എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഭാഗമായി ശാസ്ത്രാധ്യാപകർക്കായി  വിദ്യഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രൊജക്ട് അവതരണ മത്സരത്തിൽ സി.ഇ. റസീന ബീവിക്ക് സംസ്ഥാനതല അംഗീകാരം ലഭിച്ചു. 




"കുട്ടികളിലെ കൊവിഡാനന്തര സാമൂഹ്യ വൈകാരിക പെരുമാറ്റ പ്രശ്നങ്ങളും പഠനപിന്നോക്കാവസ്ഥയും " എന്ന പ്രൊജക്ടിനാണ് ഏ ഗ്രേഡ് ലഭിച്ചത്. ജില്ലാ തല മത്സരത്തിൽ ഏ ഗ്രേഡോടുകൂടി രണ്ടാം സ്ഥാനം ലഭിച്ചിരുന്ന ഈ അധ്യാപക പ്രതിഭക്ക് സംസ്ഥാനതല മത്സരത്തിൽ നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് അഭിമാനമായി. നായർകുഴി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഫിസിക്കൽ സയൻസ് അധ്യാപികയും സ്കൂൾ  സ്റ്റാഫ് സെക്രട്ടരിയുമായ റസീന ബീവി ,കീഴ്പറമ്പ് ഇളയൂർ ഹൗസിൽ നജ്മുദ്ധീനിന്റെ പത്നിയാണ്.

Post a Comment

Previous Post Next Post
Paris
Paris