ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ; ഭിന്നശേഷി കുടുംബത്തിന് റോഡെന്ന സ്വപ്നം യാഥാർത്ഥ്യമാവുന്നു


മുക്കം: വീട്ടിലേക്ക് സ്വന്തമായി ഒരു വഴി എന്ന സ്വപ്നവുമായി
ഭിന്നശേഷിക്കാരനായ മകനുമായി 
 വർഷങ്ങളായി കഴിയുന്ന കുടുംബത്തിന് ആശ്വാസമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ.ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ പെട്ട നിർധന കുടുംബത്തിനാണ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ഇടപെടൽ മൂലം റോഡ് യാഥാർത്ഥ്യമാവുന്നത്.




 വേർങ്ങാട്ടിൽ പയ്യടി പറമ്പിൽ ശശിയുടെ വീട്ടിലേക്കുള്ള റോഡ് യാഥാർത്ഥ്യമാവുന്നതോടെ സമീപത്തെ 5 കുടുംബങ്ങൾക്ക് കൂടി ഉപകാരപ്പെടും.  തൊട്ടടുത്ത് സ്ഥലമുള്ള കുടുംബം സ്ഥലം വിട്ടുനൽകിയാൽ പ്രശ്നത്തിന് പരിഹാരമാവുമെന്ന് മനസിലാക്കിയ ഗ്രാമ പഞ്ചായത്ത് അധികൃതർ ഉടൻ തന്നെ ആ കുടുംബത്തെ ബന്ധപ്പെടുകയും അവർ  സ്ഥലം വിട്ടുനൽകാൻ സമ്മതമറിയിക്കുകയുമായിരുന്നു .
ഉച്ചക്കാവിൽ ആയിഷാബി, തലേക്കര മുഹമ്മദ് എന്നിവരാണ് സൗജന്യമായി സ്ഥലം വിട്ടുനൽകിയത്.
 തുടർന്ന് ഇന്നലെ നാട്ടുകാരുടേയും സ്ഥലം വിട്ടുനൽകിയവരുടേയും സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് റോഡിൻ്റെ കുറ്റിയടിക്കൽ നിർവഹിച്ചു. മണ്ണുമാന്തിയന്ത്രം എത്തിച്ച് പ്രാഥമിക പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, വാർഡ് മെമ്പർ കോമളം തോണിച്ചാൽ, മുഹമ്മദ് ഗോതമ്പ റോഡ്, ജാബിർ തലേക്കര, ബഷീർ പുതിയൊട്ടിൽ, മാധവൻ ചേലോട്ട് പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris