മുത്തങ്ങയിൽ കഞ്ചാവുമായി യുവാവിനെ പിടികൂടി



മുത്തങ്ങ: എക്‌സൈസ് പാര്‍ട്ടിയും പോലീസിന്റെ ജില്ല ആന്റി നാര്‍ക്കോട്ടിക് വിഭാഗവും ചേര്‍ന്ന്  മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍  കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട്   കിഴക്കോത്ത് കണ്ണോറക്കണ്ടിയില്‍ മുഹമ്മദ് അനസ്  കെ.കെ (28) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 160 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിക്കെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.




എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍.ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.പി.എ, പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ് ഷഫീഖ്, ഷെഫീക്ക്  വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീജ മോള്‍, ശ്രീജിന പോലീസ് ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ് ഐ ഹരീഷ് കുമാര്‍ സിപി ഓ മാരായ സ്മിജു, സബിരാജ്, ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris