ക്യാമ്പസ് ഇലക്ഷനിൽ വിജയിച്ച msf സാരഥികൾക്ക് സ്വീകരണം : msf ചാത്തമംഗലം പഞ്ചായത്ത് "വിജയഭേരി"സംഘടിപ്പിച്ചു


കട്ടാങ്ങൽ :-ചാത്തമംഗലം പഞ്ചായത്തിൽ വ്യത്യസ്ത ക്യാമ്പസുകളിൽ നിന്നും ക്യാമ്പസ് ഇലക്ഷനിൽ വിജയിച്ച msf സാരഥികൾക്ക് പഞ്ചായത്ത്‌ msf കമ്മിറ്റി സ്വീകരണം നൽകി. കെട്ടാങ്ങൽ അങ്ങാടിയിൽ നടന്ന വിജയാരവം റാലിയിൽ നൂറു കണക്കിന് msf പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് കട്ടാങ്ങൽ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം പിജി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.




 എംഎസ് എഫ് കുന്നമംഗലം മണ്ഡലം സെക്രട്ടറി യാസീൻ PHED അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ പഞ്ചായത്ത്‌ എംഎസ്എഫ് പ്രസിഡന്റ്‌ സജ്ജാദ് അരയങ്കോട് സ്വാഗതഭാഷണം നടത്തി. കെ എ. കാദർ മാസ്റ്റർ, ഹംസ മാസ്റ്റർ, എൻ പി ഹമീദ് മാസ്റ്റർ, അഹമ്മദ് കുട്ടി അരയങ്കോട്,എൻഎം ഹുസൈൻ സാഹിബ്‌, മൊയ്‌തു മലയമ്മ, ഹക്കീം മാസ്റ്റർ, പി ടി എ റഹ്മാൻ, ഷുഹൈബ് ബേപ്പൂർ,കുഞ്ഞി മരക്കാർ, റസാഖ് പുള്ളനൂർ, സിറാജ് മാസ്റ്റർ,സൽമാൻ, സഹൽ,ഹബീബ് കള്ളൻതോട് തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post
Paris
Paris