SKSSF എൻ.ഐ.ടി മേഖല സർഗലയം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു


പുള്ളാവൂർ: SKSSF എൻ.ഐ.ടി മേഖല സർഗലയ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന 27 ന് പുള്ളാവൂരിൽ നടക്കുന്ന മേഖല സർഗലയത്തിനുള്ള ഒരുക്കങ്ങൾ സജീവമായി. നാല് ക്ലസ്റ്ററുകളിൽ നിന്ന് നാല് വിഭാഗങ്ങളിലായി മുന്നൂറ് മത്സരാർത്ഥികൾ മാറ്റുരക്കുന്ന മേഖല സർഗലയം പൊടിപാറും. 27 ന് രാവിലെ 8 മണിക്ക് ആരംഭിച്ച് ആറു വേദികളിലായി നടക്കുന്ന മത്സരം രാത്രി വരെ നീണ്ടുനിൽക്കും.




മേഖല സർഗലയ
സ്വാഗതസംഘം  രൂപീകരണവും ഓഫീസ് ഉദ്ഘാടനവും പുള്ളാവൂർ നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസയിൽ നടന്നു. യോഗം സമസ്ത പ്രവാസി സെൽ കോഴിക്കോട് ജില്ലാ സെക്രട്ടറി അസീസ് പുള്ളാവൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ ഷാഫി ഫൈസി പൂവാട്ടുപറമ്പ് അധ്യക്ഷനായി. മേഖല സർഗലയ സെക്രട്ടറി സൈദ് അലവി മാഹിരി മുഖ്യപ്രഭാഷണം നടത്തി. സർഗലയ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചാത്തമംഗലം പഞ്ചായത്തംഗം പി.ടി.എ റഹ്‌മാൻ നിർവഹിച്ചു.  അബ്ദുള്ളക്കുട്ടി ഹുദവി പ്രാർത്ഥന നടത്തി, സലാം മാസ്റ്റർ മലയമ്മ, അബ്ദുൽ റഊഫ് എം.ടി, മുദ്ദസിർ ഫൈസി മലയമ്മ, ഷഫീഖ് കായലം, അബ്ദുൽ റഫീഖ് അശ്അരി, സാലിം അശ്അരി, റസാഖ് മുസ്‌ലിയാർ, അമീൻ ഷാഫി വെള്ളലശ്ശേരി, ജംഷീർ, ജാബിർ, അഷ്‌റഫ്‌, ടി.എം നൂറുദ്ദീൻ, കെ മുഹമ്മദ്‌, എ അനസ്, മുർഷിദ് എന്നിവർ സംസാരിച്ചു.  

മേഖല സർഗലയ ചെയർമാൻ ശുകൂർ പുള്ളാവൂർ സ്വാഗതവും വർക്കിങ് സെക്രട്ടറി അസ്ഹറുദ്ദീൻ കൂളിമാട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris