ഈ അദ്ധ്യയന വർഷത്തെ SSLC, +2 പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ


ഈ അദ്ധ്യയന വർഷത്തെ SSLC, +2 പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ നടത്താൻ DGE ശ്രീ. ജീവൻ ബാബുസാറിൻ്റെ അധ്യക്ഷതയിൽ, ഓൺലൈനിൽ ചേർന്ന QIP യോഗം ഗവൺമെൻറിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.




മാർച്ച് 13 (ഒന്നാം ഭാഷ), 15 (ഇംഗ്ലീഷ്), 17(ഹിന്ദി), 20 ( സോഷ്യൽ സയൻസ്), 22 ( കെമിസ്ട്രി), 24 (ബയോളജി), 27(കണക്ക്), 29( ഫിസിക്സ്),  30 (രണ്ടാം ഭാഷ) എന്ന ക്രമത്തിലാണ് SSLC പരീക്ഷയുടെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്.

+2 പരീക്ഷ: മാർച്ച് 13 ( സോഷ്യോളജി/ആന്ത്രോപോളജി...), 15 (കെമിസ്ട്രി/ ഹിസ്റ്ററി....), 17 (കണക്ക് / പാർട്ട് III ലാംഗ്വേജ്...), 20 (ഫിസിക്സ്/ ഇക്കണോമിക്‌സ്...), 22 (ജ്യോഗ്രഫി / മ്യൂസിക്...), 24 (ബയോളജി/ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്...), 27 (പാർട്ട് വൺ ഇംഗ്ലീഷ്), 29 (പാർട്ട് II രണ്ടാം ഭാഷ / കമ്പ്യൂട്ടർ സയൻസ് IT), 30 (ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ് / ഫിലോസഫി) എന്നീ ദിവസങ്ങളിൽ നടത്താനും QIP യോഗം ശുപാർശ ചെയ്തു.

SSLC പരീക്ഷ ഉച്ചയ്ക്ക് ശേഷവും +2 പരീക്ഷ രാവിലെയും നടത്തും.
+1 പരീക്ഷകളും ഇതോടൊപ്പം നടത്താനാണ് ശുപാർശ.

200 പ്രവൃത്തി ദിനങ്ങൾ തികയ്ക്കാനായി Dec 3 ശനിയാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള തീരുമാനം ആഴ്ചയിലെ ആറാം പ്രവൃത്തി ദിനമായതിനാൽ പുന:പരിശോധിക്കുന്നതാണ്.

നവംബർ 17ന് ഓഫ് ലൈനിൽ ചേരുന്ന QIP യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.

Post a Comment

Previous Post Next Post
Paris
Paris