മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1996- കാലഘട്ടത്തിലെ ബാച്ചുകൾ ഓർമ്മയിലെ പൂക്കാലം എന്ന നാമകരണത്തോട് കൂടി 26 വർഷത്തിന് ശേഷം ഒത്തുചേരുന്നു


മാവൂർ : 1996- കാലഘട്ടത്തിൽ മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും SSLC പഠനം പൂർത്തീകരിച്ച് A ഡിവിഷൻ മുതൽ G വരെയുള്ള ക്ലാസ്സിലെ 31O ൽ പരം പൂർവ്വ വിദ്യാർത്ഥികൾ " ഓർമ്മയിലെ പൂക്കാലം എന്ന നാമകരണത്തോട് കൂടി 26 വർഷത്തിന് ശേഷം ഒത്തുചേരുകയാണ്. 1996 ന് ശേഷം 2022 ജനുവരി 15 ഞായറാഴ്ച ആണ് പൂർവ്വ വിദ്യാർത്ഥികൾ എല്ലാവരും സ്കൂൾ അങ്കണത്തിൽ കൂടി ചേരുന്നത്.. പൂർവ്വ വിദ്യാർത്ഥികളെ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ റെജിസ്റ്റർ പരിശോധിച്ച് ഓരോ വിദ്യാർത്ഥിയുടെയും മേൽവിലാസം കണ്ടെത്തുന്ന ഒന്നാം ഘട്ടം പൂർത്തീകരിച്ചു.




എല്ലാ ഡിവിഷനുകളെയും വേർതിരിച്ച് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതാത് ഡിവിഷൻ ഗ്രൂപ്പിലേക്ക് :പൂർവ്വ വിദ്യാർത്ഥികളെ ചേർത്തിയെടുത്ത് 7 ഡിവിഷൻ ഗ്രൂപ്പ് ആക്കി മാറ്റുകയും അതിനെ നിയന്ത്രിക്കുന്ന 23 അംഗ കോർഡിനേഷൻ ഗ്രൂപ്പ് രൂപീകരിച്ചുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. 1996 ന് ശേഷം 2022 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ മരണപ്പെട്ട് പോയതും, വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സഹപാഠികളുടെ കുടുംബത്തിനെ സഹായിക്കുന്നതിനും, വേണ്ടിയാണ് പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ജനുവരി 15ന് കൂടി ചേരുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ മുഖ്യ ലക്ഷ്യം.. 26 വർഷത്തിന് ശേഷം ഉള്ള വിദ്യാർത്ഥികളെ പരിശോധന നടത്തിയതിൽ എല്ലാവരും വ്യത്യസ്ത മേഖലയിൽ ജോലി എടുക്കുന്നവരാണ് അവരെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച്
ചെറിയവനും വലിയവനും വ്യത്യസം ഇല്ലാതെ സാമ്പത്തികം കണ്ടെത്തണമെന്നാണ് കോർഡിനേഷൻ കമ്മറ്റി ഐക്യകണ്ഠമായി തീരുമാനിച്ചത്. വലിയ തുക സമാഹരിച്ച് ദുരിതം അനുഭവിക്കുന്ന സഹപാഠികളുടെ മക്കളുടെ വിദ്യാഭ്യാസത്തിലേക്ക് സഹായം നൽകുമെന്നും വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു അധ്യാപകരെ ആദരിക്കൽ, :ദുരിതം അനുഭവിക്കുന്ന സഹപാഠികളുടെ കുടുംബ സഹായ ഫണ്ട് ശേഖരണം, കലാ പരിപാടികൾ, പൂർവ്വവിദ്യാർത്ഥി സുവനീർ പ്രകാശനം, ലഹരിക്കെതിരെ ക്യാമ്പയിൻ, പൂർവ്വ വിദ്യാർത്ഥി അനുസ്മരണം, സാംസ്കാരിക സമ്മേളനം തുടങ്ങി നിരവധി പരിപാടികൾ ജനുവരി 15 ന്റെ മഹാ സംഗമത്തിൽ നടത്തും. സഹപാഠികളിൽ കൂടി തന്നെ ഫണ്ട് കണ്ടെത്തി പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബത്തിനെ സഹായിക്കാൻ ഉള്ള ഇത്തരത്തിൽ ഉള്ള പൂർവ്വ വിദ്യാർത്ഥി സംഗമം ഹൈസ്ക്കൂൾ ചരിത്രത്തിൽ ആദ്യമായാണ് നടക്കുന്നത്, 1996 ബാച്ച് ലഹരിക്കെതിരെയുള്ള ക്യാമ്പയിൻ, ജീവ കാരുണ്യ പ്രവർത്തനം എന്നിവ മറ്റു വർഷങ്ങളിൽ സ്കൂൾ വിട്ട വിദ്യാർത്ഥികൾക്കും പ്രചോദന മാകുന്ന രീതിയിൽ ആണ് പ്രോഗ്രാം തയ്യാറാക്കിയത്.
പരിപാടിയുടെ നടത്തിപ്പിനായി ഷെമീന (ചെയർപേഴ്സൺ ), കെ. ഉണ്ണികൃഷ്ണൻ -(കൺവീനർ), അബീഷ് (, ട്രഷറർ )
വൈസ് ചെയർന്മാമാർ, സുഗേഷ്, ഹരീഷ് കുമാർ, സഹദ്.പി
ജോയൻറ് കൺവീനർന്മാർ, എം. കെ. രാഗേഷ്, രാംദാസ് .ഇ, പ്രിൻസി.എം.ബി. എന്നിവർ അടങ്ങിയ 23 അംഗങ്ങൾ ഉള്ള കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു.

Post a Comment

Previous Post Next Post
Paris
Paris