കൈവിട്ട ഫുട്‌ബോള്‍ ആരാധന 20 പേര്‍ക്ക് ലൈസന്‍സ് പോയി


കോഴിക്കോട് :  കോഴിക്കോട് കാരന്തൂര്‍ മര്‍കസ് കോളേജ് മൈതാനത്ത് വിദ്യാര്‍ത്ഥികളുടെ വാഹന അഭ്യാസപ്രകടനത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തില്‍ പങ്കാളികളായ 20 വിദ്യാര്‍ത്ഥികളില്‍ നിന്ന് 1,20,000 രൂപ പിഴ ഈടാക്കി. ഓരോരുത്തരില്‍ നിന്നും 6000 രൂപയാണ് ഈടാക്കിയത്. 




വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എം.വി. ഡി കൊടുവള്ളി ഓഫീസര്‍ അജികുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഫുട്‌ബോള്‍ ആരാധനയുടെ പേരില്‍ കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് മൈതാനത്ത് അപകടകരമായ രീതിയില്‍ കാറുകളിലും ബൈക്കുകളിലും അഭ്യാസപ്രകടനം നടത്തിയത്. ലോകകപ്പ് ഫുട്‌ബോള്‍ ആവശേത്തില്‍ വിവിധ രാജ്യങ്ങളുടെ പതാകകളുമായാണ് കോളജ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസപ്രകടനം

Post a Comment

Previous Post Next Post
Paris
Paris