ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വാർഷികാഘോഷം അമികോസ് 2k22 സംഘടിപ്പിച്ചു


കോഴിക്കോട് : ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷികാഘോഷം സംഘടിപ്പിച്ചു അമികോസ് 2k22 എന്ന പേരിൽ കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ
സംഘടിപ്പിച്ച വാർഷികാഘോഷം സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.




അമികോസ് 2k22 എന്ന പേരിൽ
ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് .
കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക ആഘോഷം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഉയർന്ന ഡിഗ്രികളും കോഴ്സുകളും പൂർത്തിയാക്കി സർട്ടിഫിക്കറ്റുകളുമായി ജോലിക്ക് വേണ്ടി തിരഞ്ഞ് നടക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുമ്പിൽ വലിയ മാതൃകയാണ് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ കാണിക്കുന്നതെന്നും .
കോഴ്സുകൾക്കും ജോലി സാധ്യതകൾക്കും കാതലായ മാറ്റം വന്ന പുതിയകാലത്ത് കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ന്യൂജനറേഷൻ കോൾ കോഴ്സുകളിലൂടെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കേണ്ടതായിട്ടുണ്ട് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു




ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ എ. എം. സി. ടി എക്സലൻസ് അവാർഡ് നൽകി ആദരിച്ചു .

ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പുതിയ കലണ്ടറിന്റെ പ്രകാശനം സംസ്ഥാന അഗ്രോ ഇൻഡസ്ട്രിയൽ ചെയർമാൻ വി. കുഞ്ഞാലി നിർവഹിച്ചു . എ ഐ എം ഐ ചെയർമാൻ ഇ.കെ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു .
ഏഷ്യൻ ഇന്റർ നേഷണൽ യൂനിവേഴ്സിറ്റി കേരള കോർഡിനേറ്റർ യം. ഇഖ്ബാൽ ഖാൻ , BSS കോർഡിനേറ്റർ കെ. അനിൽകുമാർ , Al MI പ്രിൻസിപ്പൽ ജ്യോതിലക്ഷ്മി, അമ്പിളി തോമസ് . ഈ വർഷത്തേA MCT അവാർഡ് ജേതാക്കാളായ കെ.വി സുബ്രമണ്യൻ . അബ്ദുൽ ജമാൽ എൻ.കെ. യുസഫ് കെ., ടീന സ്വരാജ്, ഡോ: കമൽ മാധവ് , ലിൻസി ജോബി, എന്നിവർ ചടങ്ങിൽ സംസാരിച്ചു
രണ്ട് ദിവസമായി കോഴിക്കോട് നടന്ന AIMI യുടെ ഇരുപത്തിരണ്ടാo വാർഷികത്തോടനുബന്ധിച്ച് ആറ് ബ്രാഞ്ചുകളിലെയും കുട്ടികകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 


കല-കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ന്യൂസ് 18 കേരള കോഴിക്കോട്  സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് വിനേഷ് കുമാർ സർട്ടിഫിക്കറ്റുളം ട്രോഫികളും വിതരണം ചെയ്തു

Post a Comment

Previous Post Next Post
Paris
Paris