കൊടുവള്ളി റെയ്ഞ്ച് സമസ്ത കേരള മദ്‌റസ മാനേജ്മെൻ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു.


കൊടുവള്ളി: കൊടുവള്ളി റെയ്ഞ്ച് സമസ്ത കേരള മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ കൗൺസിൽ യോഗം പ്രസിഡൻ്റ് സി.എം.കെ തങ്ങൾ പാലക്കുറ്റിയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി മൊയ്തീൻ കുട്ടി കൊളത്തക്ക ര ഉദ്ഘാടനം ചെയ്തു.

കേരള സർക്കാർ വിദ്യാലയങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പാഠ്യപദ്ധതി പരിഷ്ക്കരണത്തിൻ നിന്നും സർക്കാർ പിന്തിരിയണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
കാദർ മാസ്റ്റർ പ്രാർത്ഥന നടത്തി. റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി അബ്ദുൽ കരീം ബാഖവി,ബഷീർ റഹ്മാനി തിരുവമ്പാടി, സംസാരിച്ചു.




പുതിയ ഭാരവാഹികളായി സി.എം.കെ തങ്ങൾ (പ്രസിഡൻ്റ്).സീതിക്കുട്ടി മാസ്റ്റർ കരുവംപൊയിൽ (വർ.പ്രസിഡൻറ്).മജീദ് മാസ്റ്റർ കളരാന്തിരി, അബ്ദുൽ മജീദ് അലങ്കാർ, കെ.പി മുഹമ്മദ് പൊറ്റമ്മൽ (വൈ.പ്രസിഡൻ്റ്).അസീസ് പുള്ളാവൂർ (ജന. സെക്രട്ടറി).ഫൈസൽ ഒതയോത്ത് ( വർ.സെക്രട്ടറി). ഷറഫുദ്ധീൻ മാസ്റ്റർ പ്രാവിൽ,സ്വാദിഖ് ചോലക്കര, ഷറഫുദ്ധീൻ മുക്കിലങ്ങാടി (സെക്രട്ടറി).ബഷീർ ഹാജി കരീറ്റിപറമ്പ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris