അനുമോദന യോഗവും പ്രതിഭകളെ ആദരിക്കലും നടന്നു


കെട്ടാങ്ങൽ: പുള്ളാവൂരിലെ ജി. എൽ. പി. സ്കൂൾ പുള്ളന്നൂരിൽ കുന്നമംഗലം സബ് ജില്ലാ ശാസ്ത്ര മേളയിലും കലോത്സവത്തിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പി. ടി. എ കമ്മിറ്റി അനുമോദിക്കുകയും സർട്ടിഫിക്കറ്റും



മൊമന്റോ വിതരണവും നടത്തി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം നല്കാൻ സ്വിമ്മിങ് പൂൾ സൗജന്യമായി അനുവദിച്ച മുഹമ്മദ് റാഷിദിന്നും നീന്തൽ പരിശീലകയും പ്രശസ്ത ചാരിറ്റി പ്രവർത്തകയുമായ പി. സ്നേഹ പ്രഭയ്ക്കും മൊമന്റോ നൽകി ആദരിച്ചു. എല്ലാ വിദ്യാർത്ഥികളും നീന്തൽ പരിശീലനം നേടൽ സ്കൂളിന്റെ ഈ വർഷത്തെ തനത് പ്രവർത്തനമായിരുന്നു. വാർഡ് മെന്പർ പി. ടി. എ. റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ് മുക്ക് മുഖ്യാതിഥിയായി്രുന്നു. കുന്ദമംഗലം ഏ ഇ ഒ ശ്രീപോൾ കെ ജെ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിസ്ട്റസ്സ് വസന്ത ടീച്ചർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് ടി. കെ ഷമീർ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris