സർക്കാറിന്റെ, മെഡിസെപ്പ് പദ്ധതിയിൽ സഹകരണ ജീവനക്കാരെയും ഉൾപ്പെടുത്തണമെന്ന് ആവശ്യമുയരുന്നു.


 കോഴിക്കോട്: ഡിസംബർ 1.
 കേരള സർക്കാർ നടപ്പിലാക്കിയ, മെഡിസെപ്പ് പദ്ധതിയിൽ സംസ്ഥാന സർക്കാർ ജീവനക്കാരെയും, പെൻഷൻകാരെയും  ഉൾപ്പെടുത്തിയിരുന്നു
 എന്നാൽ, സർക്കാർ നടപ്പിലാക്കുന്ന  എല്ലാ ക്ഷേമ പദ്ധതികളും, മറ്റ് സാമൂഹ്യ സേവന പദ്ധതികളും, ഏറ്റെടുത്ത് നടപ്പിലാക്കിവരുന്ന
 സഹകരണ ജീവനക്കാരെ സർക്കാരിന്റെ മെഡിസെപ്പ് പദ്ധതിയിൽ
 ഉൾപ്പെടുത്തി ആരോഗ്യ സുരക്ഷ  സംവിധാനം
 നടപ്പിലാക്കണമെന്ന്
 സഹകരണ ജീവനക്കാർ കൂട്ടത്തോടെ ആവശ്യപ്പെടുന്നു.




 2018ലും, 2019 ലും പ്രളയ കാലത്ത് ഒരു മാസത്തെ ശമ്പളം സർക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയവരാണ് സഹകരണ ജീവനക്കാർ.
 അങ്ങനെയുള്ള സഹകരണ ജീവനക്കാരെയാണ്
 മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്താതിരുന്നതെന്ന് പ്രത്യേകം ഓർമിക്കേണ്ടതുണ്ട്.
 അതിനാൽ, എത്രയും വേഗം സഹകരണ ജീവനക്കാരെ മെഡിസെപ്പ് പദ്ധതിയിൽ സർക്കാർ ഉൾപ്പെടുത്തണമെന്ന്
 സഹകരണ ജീവനക്കാർ കൂട്ടമായി ആവശ്യപ്പെടുന്നു.

Post a Comment

Previous Post Next Post
Paris
Paris