കിണറിൽ വീണ് മരണപ്പെട്ടു



മാവൂർ : കണ്ണംപിലാക്കൽ മുഹമ്മദ് നാദിർ കിണറ്റിൽ വീണ് മരണപ്പെട്ടു. പിതാവ്‌ : ഷാഫി പൊക്കുന്ന് . 
ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ ആണ് അപകടം. പെരുവള്ളൂർ നജാത്ത് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥി ആണ് നാദിർ. ഇന്നലെ അർദ്ധ രാത്രി ആണ് ദുരന്തം സംഭവിച്ചത്. സ്കൂളിന് സമീപത്തുള്ള ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.




നജാത്ത് സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ്. തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post
Paris
Paris