പ്രതിഷേധ ധർണ നടത്തി


കട്ടാങ്ങൽ : ജൻഡർ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ട തലത്തിൽ ശരീഅത്ത് വിരുദ്ധ പ്രതിജ്ഞ എടുക്കാനുള്ള കുടുംബശ്രീ ജില്ലാമിഷൻ നിർദേശത്തിനെതിരെ ചാത്തമംഗലം പഞ്ചായത്ത് വനിതാ ലീഗ് കെട്ടാങ്ങൽ കുടുംബശ്രീ സി.ഡി. എസ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുകയും പ്രതിജ്ഞാ സർക്കുലർ കത്തിക്കുകയും ചെയ്തു. 




ധർണ മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ.പി.ഹംസ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഷബീബ വി.എം. അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ, ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ്, എൻ.പി. ഹമീദ് മാസ്റ്റർ, വാഡ് മെമ്പർമാരായ വിശ്വൻ വെള്ളലശ്ശേരി , പി.ടി.എ.റഹിമാൻ , ഹക്കീം കളൻ തോട്, റഫീഖ് കൂളിമാട്, മൊയ്തു പീടികകണ്ടി, റസാഖ് പുള്ളനൂർ, സി.ബി.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. അസ്മ ചാത്തമംഗലം, ഫസീല സലീം, ഹസീന പി., സുഹ്റ പാഴൂർ, സജ്ന , മൈമൂന അരയങ്കോട് എന്നിവർ നേതൃത്വം നൽകി. എം.കെ. നദീറ സ്വാഗതവും ഇ.പി.വത്സല നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris