SKSSF NIT മേഖല സർഗ്ഗ പ്രതിഭ സംഗമം നടന്നു


മാവൂർ : പുള്ളാവൂരിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല സർഗലയ മത്സരത്തിൽ വിജയികളായവർക്ക് അനുമോദനവും അവാർഡ് വിതരണവും പ്രതിഭ ക്ലബ് രൂപീകരണവും മാവൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടന്നു.




 ഡിസംബർ 10,11 തീയതികളിൽ ആയഞ്ചേരിയിൽ വെച്ച് നടക്കുന്ന ജില്ലാ സർഗലയത്തിൻ്റെ മുന്നൊരുക്കവും പരിപാടിയിൽ വെച്ച് നടന്നു. മാവൂർ ടൗൺ മഹല്ല് ഖത്തീബ് മുജീബ് റഹ്‌മാൻ ഹസനി പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റഊഫ് പാറമ്മൽ അധ്യക്ഷനായി. ഉമർ മാസ്റ്റർ മാവൂർ മുഖ്യാതിഥിയായി. മാവൂർ ടൗൺ മഹല്ല് പ്രസിഡന്റ്‌ അലവിക്കുട്ടി ഹാജി, ജാഫർ മാവൂർ, അബ്ബാസ് റഹ്‌മാനി, സയ്യിദ് മുസമ്മിൽ തങ്ങൾ, ഷുക്കൂർ പുള്ളാവൂർ തുടങ്ങിയവർ സംസാരിച്ചു. 




മേഖല സർഗലയം സെക്രട്ടറി സൈദ് അലവി മാഹിരി സ്വാഗതവും ഷുക്കൂർ പാറമ്മൽ നന്ദിയും പറഞ്ഞു. മാവൂർ ക്ലസ്റ്റർ സർഗലയത്തിൽ കിഡ്ഡീസ് വിഭാഗം ഒന്നാം സ്ഥാനം നേടിയവരെയും മേഖല മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജനറൽ,നിസ്വ വിഭാഗം പ്രതിഭകൾക്ക് മാവൂർ ക്ലസ്റ്റർ കമ്മിറ്റി ഉപഹാരം നൽകി.  ക്ലസ്റ്റർ ജനറൽ സെക്രട്ടറി മുനീർ മാവൂർ ഉപഹാരങ്ങൾ കൈമാറി.

Post a Comment

Previous Post Next Post
Paris
Paris