SSF റാന്തൽ പ്രകടനം നടത്തി


കൂളിമാട് : എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി പ്രതിനിധി സമ്മേളനത്തിന്റെ മുന്നോടിയായി വിപ്ലവ തെരുവുകൾ ഉണരുന്നു എന്ന പേരിൽ കൂളിമാടിൽ റാന്തൽ പ്രകടനം നടത്തി.




7 യൂണിറ്റിലെ പ്രവർത്തകർ അങ്ങാടിയുടെ 4 പ്രധാന ഭാഗങ്ങളിൽ നിന്ന് പ്രകടനവുമായെത്തി കൂളിമാട് അങ്ങാടിയിൽ ഒരുമിച്ചു കൂടുകയായിരുന്നു. റാന്തൽ പ്രകടനത്തിൽ ബിഷാറത്തു റഹ്മാൻ സഖാഫി കൂളിമാട് സന്ദേശ പ്രഭാഷണം നടത്തി. ഡിവിഷൻ പ്രസിഡന്റ് അജ്സൽ സഖാഫി മാവൂർ, ഡിവിഷൻ സെക്രട്ടറി സയിദ് നസീബ് സഖാഫി കൂളിമാട് , സെക്ടർ സെക്രട്ടറി റിയാസ് താത്തൂർ, അനസ് കൂളിമാട്, റാഷിദ്‌ അഹ്ദൽ നഗർ, സ്വാലിഹ് മുസ്ലിയാർ കൂളിമാട് തുടങ്ങിയവർ നേതൃത്യം നൽകി. മുക്താർ താത്തൂർ നന്ദി പറഞ്ഞു സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris