കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023 -24 വർഷത്തെ വികസന സെമിനാർ നടത്തി.


കുന്ദമംഗലം : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് 2023 -24 വർഷത്തെ വികസന സെമിനാർ നടത്തി. രാജീവ്ഘർ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി ഉൽഘാടനം ചെയ്തു.




 ആരോഗ്യം ശുചിത്വം വനിതാ ക്ഷേമം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി കൊണ്ടുള്ള വികസനരേഖ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ .അബൂബക്കർ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ്‌ ഇ.മുംതാസ് ഹമീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിങ് കമ്മറ്റി ചെയർമാൻ എൻ. ഷിയോലാൽ 
 ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ ഷാജിപുത്തലത്ത്, എ സരിത,ലിജി പുൽകുന്നുമ്മൽ,ടി രഞ്ജിത്ത്, വി. ഷംലൂലത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം.ധനീഷ്ലാൽ, വി.പി ജമീല ,രാജീവ് പെരുമൺപുറ, നാസർ എസ്റ്റേറ്റ് മുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അരിയിൽ അലവി, അഡ്വ:കെ. പി സുഫിയാൻ, ടിപി മാധവൻ, എം ജയപ്രകാശൻ,രാജിത മൂത്തേടത്ത്,ആസൂത്രണസമിതി വൈസ് ചെയർമാൻ പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജോയിന്റ് ബി ഡി ഒ ദീപ സ്വാഗതവും ജോയിന്റ് ബി ഡി ഒ രാജീവ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris