കോഴിക്കോട്: ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാസമ്മേളനവും കുടുംബസംഗമവും 26-ന് വൈകീട്ട് മൂന്നിന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. ആദ്യകാല ബസ്സുടമകളെ എം.കെ. രാഘവൻ എം.പി. ആദരിക്കും. കുടുംബസംഗമം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനംചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. മുഖ്യാതിഥിയാകും.
ബസ് വ്യവസായം പ്രതിസന്ധിയിലാണെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്റ്റേജ് കാരേജുകളുടെ കാലപരിധി 22 വർഷമാക്കി ഉയർത്തുക, റോഡുനികുതി മാസംതോറും അടയ്ക്കാൻ നടപടിയെടുക്കുക, വിദ്യാർഥികളുടെ ബസ്ചാർജ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചേ വ്യവസായത്തിന് പിടിച്ചുനിൽക്കാനാവൂ എന്നും അവർ പറഞ്ഞു.
ജില്ലാപ്രസിഡന്റ് കെ.ടി. വാസുദേവൻ, ജനറൽ സെക്രട്ടറി എം. തുളസീദാസ്, ട്രഷറർ എം.എസ്. സാജു, പി. ആലി, ടി.കെ. ബീരാൻകോയ, സി.കെ. അബ്ദുറഹിമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment