സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻകാർഡുകൾ കൈവശംവെച്ചതിന് പിഴയായി ഈടാക്കിയത് 2,78,83,024 രൂപ. 13,942 പരാതികളിലാണ് നടപടി.
അനർഹമായി കാർഡ് കൈവശംവെച്ചവരുടെ പേരിൽ 2022 ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ എന്ന നടപടി തുടങ്ങിയത്. ഇവർക്ക് സ്വമേധയാ തിരിച്ചേൽപ്പിക്കാൻ പലതവണ അവസരം നൽകിയിരുന്നു. മുന്നറിയിപ്പ് പരിഗണിച്ച് തിരിച്ചേൽപ്പിച്ച 1,72,312 കാർഡുടമകൾ നടപടിയിൽനിന്ന് രക്ഷപ്പെട്ടു.
ഓപ്പറേഷൻ യെല്ലോ തുടരാനാണ് പൊതുവിതരണ വകുപ്പിന്റെ തീരുമാനം. പൊതുജനങ്ങൾക്ക് പരാതി നൽകാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമുണ്ട്. 9188527301 എന്ന മൊബൈൽ നമ്പറിലും 1967 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ കൈമാറാം.
വാങ്ങിയ ഭക്ഷ്യധാന്യത്തിന്‍റെ വില കണക്കാക്കിയാണ് പിഴയിടുന്നത്. കാർഡ് പൊതു വിഭാഗത്തിലേക്കു മാറ്റുകയും ചെയ്യും.
Post a Comment