പെരുമണ്ണ : വിശ്വാസ പൂർത്തീകരണത്തിനും മരണാനന്തര ജീവിത വിജയത്തിനും പൂർവ്വസൂരികളായ ബദ്‌രീങ്ങളുടെ സ്മരണ അനിവാര്യമാണ്. മർഹൂം സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ കേരളക്കരക്ക് നൽകിയ മഹത്തായ ഒരു മജ്ലിസാണ് മജ്ലിസുന്നൂർ. എന്ന് കോഴിക്കോട് ജില്ലാ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പറഞ്ഞു. ജാമിഅ ബദ്‌രിയ്യയിൽ മൂന്നു ദിനങ്ങളിലായി സംഘടിപ്പിച്ച മജ്ലിസുന്നൂർ വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. കെ.എ റഷീദ് ഫൈസി വെള്ളായിക്കോട് ആമുഖ ഭാഷണം നടത്തി. ഉമൈർ ഹൈതമി മുഖ്യ പ്രഭാഷണം ചെയ്തു. സൈനുദ്ദീൻ ദാരിമി പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. കോളശ്ശേരി എ.എം മുല്ലക്കോയ തങ്ങൾ, ടി.എ ഹുസൈൻ ബാഖവി, പി.വി അബ്ദുറഹ്മാൻ ബാഖവി വട്ടോളി, കെ.ടി അബ്ദുറഹ്മാൻ ഫൈസി പൊന്മള, സി.ആലി ഹാജി, അശ്റഫ് ബാഖവി എളേറ്റിൽ, ജാഫർ ഫൈസി തുടങ്ങിയവർ സംസാരിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി നേതൃത്വം നൽകി. എം.പി അബ്ദുൽ മജീദ് സ്വാഗതവും പി.ടി.എ സലാം നന്ദിയും പറഞ്ഞു.
Post a Comment