ദമ്പതികളുടെ വീട് തീ കത്തിനശിച്ചതിനെ തുടർന്ന് വീട് താമസയോഗ്യമാക്കുന്നതിന് മുന്നിട്ടിറങ്ങി നായർകുഴി ഗവണ്മെന്റ് ഹെയർസെക്കന്ററി സ്കൂളിലെ എൻ. എസ്. എസ് വിദ്യാർത്ഥികളുംഅധ്യാപകരും .

 
നായർകുഴി :
ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ എട്ടാംവാർഡ് മാളികത്തടം നാലുസെന്റ് കോളനിയിലെ താമസക്കാരായ അനിൽകുമാറും ഭാര്യ ഷിജിയും മൂന്ന് കുട്ടികളും താമസിച്ചിരുന്ന വീട് തീ കത്തിനശിച്ചതിനെ തുടർന്ന് വീട് താമസയോഗ്യമാക്കുന്നതിന് നായർകുഴി ഗവണ്മെന്റ് ഹെയർസെക്കന്ററി സ്കൂളിലെ എൻ. എസ്. എസ് വിദ്യാർത്ഥികളുംഅധ്യാപകരും മുന്നിട്ടിറങ്ങി. 




സ്കൂൾപഠന സമയത്തിനിടക്ക് പ്രിൻസിപ്പൽ ഷാജി, ഹെഡ്മാസ്റ്റർ എച്. എം പുരുഷോത്തമൻ അധ്യാപകരായ സന്തോഷ്‌ മണാശേരി, ഷീബ കളരിക്കൽ പി ടി എ വൈസ് പ്രസിഡണ്ട്‌ പി.കെ ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പകുതി കത്തിയ നിലയിലുള്ള മേൽക്കൂര പൊളിച്ചുനീക്കി വൃത്തിയാക്കിയത്. വീടിന്റെ മേൽക്കൂര നന്നാക്കിയെടുക്കാൻ ആവശ്യമായ സഹായങ്ങൾഅടക്കം വിദ്യാർത്ഥികൾക്ക് പഠനാനുബന്ദ പിന്തുണയും നൽകുമെന്ന്അധ്യാപകരും എൻ. എസ്. എസ് ഭാരവാഹികളും അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris