കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നു; ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചു


കൊച്ചിയില്‍ നഗര മധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഹൈക്കോടതി കളമശേരി എച്ച്.എം.ടിയിലേക്ക് മാറ്റുന്നു. ഇതേ തുടര്‍ന്ന് പുതിയ മന്ദിരത്തിനായി പരിഗണയിലുള്ള കളമശ്ശേരിയിലുള്ള സ്ഥലം ഉന്നതതല സംഘം സന്ദര്‍ശിച്ചു. എച്ച്.എം.ടിയ്ക്ക് സമീപത്താണ് ഇതിനുവേണ്ടിയുള്ള സ്ഥലം.




കൊച്ചിയിലെ ഗതാഗത കുരുക്കും പാര്‍ക്കിംഗ് സൗകര്യവും പരിഗണിച്ചാണ് പുതിയസ്ഥലം കണ്ടെത്താന്‍ തീരുമാനിച്ചത്. എച്ച്.എം.ടിയുടെ പത്തേക്കറാണ് ഇതിനായി ഉപയോഗിക്കുക. 2007ലാണ് പുതിയ കെട്ടിടത്തില്‍ കോടതി പ്രവര്‍ത്തനമാരംഭിച്ചത്. നിലവിലുള്ള കെട്ടിടത്തിന് ബലക്ഷയമുള്ളതായും റിപ്പോര്‍ട്ട് വന്നിരുന്നു.

ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി, വി.പി ജോയി, നിയമ വകുപ്പ് സെക്രട്ടറി വി.ഹരിനായര്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ഹൈക്കോടതി രജിസ്ട്രാര്‍ (ജനറല്‍) പി.കൃഷ്ണകുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജെസി ജോണ്‍, കണയന്നൂര്‍ തഹസില്‍ദാര്‍ രഞ്ജിത് ജോര്‍ജ് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിക്കാനെത്തിയിരുന്നത്.

Post a Comment

Previous Post Next Post
Paris
Paris