വയനാട്:താമരശ്ശേരി ചുരത്തെ മാലിന്യമുക്തമാക്കാനുള്ള 'അഴകോടെ ചുരം' ക്യാമ്പയിനിന്റെ ഭാഗമായി ചുരത്തിൽ യൂസർഫീ ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് ഫെബ്രുവരി ഒന്ന് മുതൽ വാഹനമൊന്നിന് 20 രൂപ ഈടാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി വ്യൂപോയന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകർമസേനാംഗങ്ങളെ ഗാർഡുമാരായി നിയോഗിക്കും.
ഹരിതകർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യമുക്തമാക്കുന്ന ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരംമാലിന്യനിർമാർജനത്തിന് വിശദമായ ഡി.പി.ആർ. തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.
Post a Comment