താമരശേരി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മറ്റി നടപ്പിലാക്കുന്ന ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ കൊടുവള്ളി മണ്ഡല തല ഉദ്ഘാടനം താമരശ്ശേരി വ്യാപാര ഭവനിൽ വെച്ച് നടന്നു. അംഗമാകുന്ന ഒരു വ്യാപാരി മരണപ്പെട്ടാൽ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം ലഭിക്കുന്ന വിധത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. മണ്ഡല തല പരിപാടി കോഴിക്കോട് ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അഷ്റഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എ.കെ.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ജില്ലാ സെക്രട്ടറി പി.ടിഎ. ലത്തീഫ്, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ ചന്തു മാസ്റ്റർ , എം.അബ്ദുൾ ഖാദർ കൊടുവള്ളി, ഉമ്മർ ഹാജി സൗത്ത് കൊടുവള്ളി, സെക്രട്ടറിമാരായ നസുറുദ്ധീൻ കട്ടിപ്പാറ , സത്താർ പുറായിൽ കൂടത്തായി, ശരീഫ് ആരാമ്പ്രം , നൗഷാദ് നരിക്കിനി, ലത്തീഫ് ഇലക്ട്ര കൊടുവള്ളി, എൻ കെ മുഹമ്മദലി പരപ്പൻ പൊയിൽ, ശരീഫ് കരുവൻ പൊയിൽ എന്നിവർ പങ്കെടുത്തു. മണ്ഡലം ജന: സെക്രട്ടറി മുർത്താസ് താമരശ്ശേരി സ്വാഗതവും സലാം നരിക്കിനി നന്ദിയും പറഞ്ഞു
Post a Comment