കോഴിക്കോട്: സർവ്വീസിൽ കയറിയ മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണമെന്ന് കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷൻ കോഴിക്കോട് റവന്യൂ ജില്ലാ കൗൺസിൽ സർക്കാറിനോട് ആവശ്യപെട്ടു.
ഭിന്നശേഷി വിഷയത്തിന്റെ പേരിൽ കേരളത്തിലെ അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞുവെക്കുന്ന നടപടി ദൗർഭാഗ്യകരമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
നിത്യോപയോഗ വസ്തുക്കളുടെ വില ക്രമാതീതമായി വർദ്ധിക്കുന്നതിനാൽ ജീവിത നിലവാരം ഇന്ന് ഏറെ ദുസ്സഹമാണ്.
ഈ സാഹചര്യത്തിൽ നിയമനാംഗീകാരം ലഭിക്കാത്തതിനാൽ മാസങ്ങളായി ശമ്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന അധ്യാപകരുടെ ജീവിതം ഏറെ ദുഷ്ക്കരമാണെന്നും യോഗം വിലയിരുത്തി.
കോഴിക്കോട് ലീഗ് സെന്ററിൽ നടന്ന റവന്യൂ ജില്ലാ കൗൺസിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് സലാം കാവുങ്ങൽ അധ്യക്ഷത വഹിച്ചു.
കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ലത്തീഫ്, സെക്രട്ടറി നൗഷാദ് കോപ്പിലാൻ, ഉമ്മർ ചെറൂപ്പ, അബ്ദുൽ റഷീദ് ഖാസിമി, എസ് അഷ്റഫ്, എം.ടി മുനീർ, എൻ.ജാഫർ എന്നിവർ സംസാരിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.വി ജൈസൽ സ്വാഗതവും ട്രഷറർ പി.കെ അബ്ദുൽ ഹഖീം നന്ദിയും പറഞ്ഞു.
Post a Comment