സ്വർണവില റെക്കോർഡിൽ


കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. പവന് 320 രൂപ കൂടി 42,480 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 5,310 രൂപയിലാണ് വ്യാപാരം നടക്കുന്നത്.




ജനുവരി 24ന് സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. 42,160 രൂപയായിരുന്നു പവൻ വില. ഈ വില 25നും തുടർന്നു.

ജനുവരിയിലെ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്. ഏറ്റവും കുറഞ്ഞ വിലയായ 40,360 ജനുവരി രണ്ടിന്
രേഖപ്പെടുത്തിയിരുന്നു. പണപ്പെരുപ്പം, സാമ്പത്തിക അസ്ഥിരത, പലിശ നിരക്ക് വർധനവ് തുടങ്ങിയ കാരണങ്ങളാലാണ് സ്വർണ വില വർദ്ധനവ് വന്നതെന്ന് നിക്ഷേപവൃദ്ധങ്ങൾ ചൂണ്ടിക്കാണിക്കുന്നു.


Post a Comment

Previous Post Next Post
Paris
Paris