മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ആധുനിക രീതിയിലുള്ള ശിശു സൗഹൃദ ഡ്യുവൽ ഡെസ്ക് -ബെഞ്ചുകൾ വിതരണം ചെയ്തു. ഒന്നാം ക്ലാസ് ഒന്നാം തരം എന്ന ലക്ഷ്യത്തോടെ ഉന്നതി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ (2020-25 ) ഭാഗമായാണ് പഞ്ചായത്തിലെ മുഴുവൻ സർക്കാർ എൽ പി - യുപി സ്കൂളുകളിലും ഡ്യുവൽ ഡെസ്ക് -ബെഞ്ചുകൾ നൽകിയത്. 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവഴിച്ചത്.
പന്നിക്കോട് ഗവ. എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലൂലത്ത് വിതരണോദ്ഘാടനം നിർവഹിച്ചു.ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. മുക്കം എ ഇ ഒ ഓംകാരനാഥൻ മുഖ്യാതിഥിയായിരുന്നു. നിർവഹണ ഉദ്യോഗസ്ഥൻ ടി.കെ ജുമാൻ പദ്ധതി വിശദീകരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ ഷിഹാബ് മാട്ടുമുറി, പഞ്ചായത്തംഗങ്ങളായ രതീഷ് കളക്കുടികുന്ന്, ബാബു പൊലുകുന്ന്, ടി.കെ അബൂബക്കർ, സ്കൂൾ പിടിഎ പ്രസിഡൻ്റ് ഷക്കീർ വാവ, പ്രധാനാധ്യാപിക ബീന വടക്കൂട്ട്,എസ് എം സി ചെയർമാൻ പി. സുനിൽ, വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകരായ വി.പി ഗീത, ജി.അബ്ദുൽ റഷീദ്, ഗിരീഷ് കുമാർ, നഫീസ, പന്നിക്കോട് ജി എൽ പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ഉസൈൻ ചോണാട്, യു.പി മമ്മദ് തുടങ്ങിയവർ സംസാരിച്ചു
Post a Comment