പെൻഷൻ പരിഷ്ക്കരണ - ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണം.


 ചാത്തമംഗലം :  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാത്തമംഗലം യൂണിറ്റ് 31-ാം വാർഷിക സമ്മേളനം പെൻഷൻ പരിഷ്ക്കരണ - ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാറിനോടാവശ്യപ്പെട്ടു. 60 വയസ് കഴിഞ്ഞവർക്കുണ്ടായിരുന്ന റെയിൽവേ കൺസഷൻ പുന:സ്ഥാപിക്കുക, പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ നിയോഗിക്കുക, മെഡിസെപ്പ് അപാകതകൾ പരിഹരിക്കുക, 60 വയസ് കഴിഞ്ഞ ഫാമിലി പെൻഷണറോട് സ്വയം സാക്ഷ്യപ്പെടുത്തിയ നോൺ റീമാരേജ് സർട്ടിഫിക്കറ്റിന് പകരം വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് വേണമെന്ന ചില ട്രഷറി ഓഫീസർമാരുടെ നിബന്ധന തിരുത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി സമ്മേളനം ഉദ്ഘാടനം ചെയ്തു.




 കെ.ഭരതൻ അധ്യക്ഷത വഹിച്ചു. എ. ഗംഗാധരൻ നായർ കൈത്താങ്ങ് പദ്ധതി സഹായവും, പി.ചന്ദ്രൻ ക്ഷേമനിധി സഹായവും വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ ഷീസ സുനിൽകുമാർ, പി.ചന്ദ്രൻ , പി.പ്രേമകുമാരി, സി.പ്രേമൻ, കെ.കെ.മൂസ്സ, സി.എ.ശാന്തമ്മ, എം.കെ.വേണു, ടി.വേലായുധൻ, കെ.രാധാകൃഷ്ണൻ, കെ.എം.ഭരതൻ, ഇ.വേലായുധൻ എന്നിവർ സംസാരിച്ചു. പി. മധുസൂദനൻ സ്വാഗതവും പി.പ്രകാശൻ നന്ദിയും പറഞ്ഞു. 
       പി. മധുസൂദനൻ പ്രസിഡൻ്റും, എം.കെ.വേണു സെക്രട്ടറിയും ടി.വേലായുധൻ ട്രഷററുമായി 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post
Paris
Paris