മാവൂരിൽ എക്സ് സർവ്വീസ് മാൻ ഓഫീസ് ഉൽഘാടനം ചെയ്തു.


മാവൂർ : ഗ്രാമപഞ്ചായത്തിലെയും സമീപത്തെയും വിമുക്ത ഭടൻമാരുടെ സേവനങ്ങളെ
ഏകോപിപ്പിക്കാനും അവകാശങ്ങൾ നേടിയെടുക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് 
കൂട്ടായ്മക്ക് രൂപം നൽകിയത്.
 സംഘടനയുടെ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.രഞ്ജിത്ത് ഉൽഘാടനം ചെയ്തു.




 മാവൂർ പോലീസ് സ്റ്റേഷന്റെ എതിർവശത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനമാരംഭിച്ചത്‌. സെക്രട്ടറി എ പ്രശാന്ത് അധ്യക്ഷത വഹിച്ചു.
മുതിർന്ന വിമുക്ത ഭടൻ പി ബാലകൃഷ്ണൻ നായർ റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തി.
ഗ്രാമപഞ്ചായത്ത് അംഗം എം പി അബ്ദുൽ കരീം, കെ.ജി പങ്കജാക്ഷൻ, എം ധർമ്മജൻ, കെ.ടി അഹമ്മദ് കുട്ടി, വിമുക്ത ഭടന്മാരായ എ പി അബ്ദുൽ ഖാദർ, വടക്കേതൊടി ബാബു , അരവിന്ദാക്ഷൻ നായർ, എന്നിവർ സംസാരിച്ചു.
വി വിക്രമൻ നായർ സ്വാഗതവും 
പാലിയിൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris