കട്ടാങ്ങൽ കെ.എസ്ഇ.ബി സെക്ഷൻ ഓഫീസ് ഒഴിപ്പിക്കാനുള്ള ശ്രമം ഒഴിവാക്കണം ; മലയമ്മ മേഖല കോൺഗ്രസ്‌ കമ്മിറ്റി


കട്ടാങ്ങൽ : വർഷങ്ങളായി കട്ടാങ്ങലിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെ എസ് ഇ ബി സെക്ഷൻ ഓഫീസ് ഒഴിപ്പിക്കാനുള്ള ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ തീരുമാനം തിരുത്തണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങൾ സംഘടിപ്പിക്കാനും മലയമ്മ മേഖല കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു.




നാളിതുവരെയായി കരാർവ്യവസ്ഥകൾ പോലുമെഴുതാതെ വാടകയില്ലാതെ കെ എസ് ഇ ബി ക്കു നൽകിയ കെട്ടിടത്തിനു ഇപ്പോൾ വാടക ചോദിച്ചുപഞ്ചായത്ത് നോട്ടീസയച്ചത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സി പി ഐ എം ഭരിക്കുന്ന സഹകരണ ബാങ്കിന് കെട്ടിടം കൈമാറാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ് പഞ്ചായത്തിന്റെ നോട്ടീസെന്നും യോഗം ആരോപിച്ചു. ഷരീഫ് മലയമ്മ അധ്യക്ഷത വഹിച്ചു. ജബ്ബാർ മലയമ്മ, റഫീഖ് പുള്ളാവൂർ, അബ്ദുള്ള ഇ എം, സുരേഷ് ബാബു കൊലോച്ചാലിൽ, ബഷീർ പുള്ളാവൂർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris