കട്ടാങ്ങൽ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഇടത് ദുർഭരണത്തിനെതിരെ തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള മാർച്ചിൽ വിറളി പൂണ്ട എൽഡിഎഫ് സർക്കാർ 30 ഓളം പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അതിനുശേഷം ഇന്നലെയാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ഇൻ ചാർജ് ഹനീഫ ചാത്തമംഗലം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് ലീഗ് പ്രസിഡൻറ് എൻ എം ഹുസൈൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. എൻ പി ഹമീദ് മാസ്റ്റർ, കുഞ്ഞിമരക്കാർ മലയമ്മ, ഹക്കീം മാസ്റ്റർ, റസാക്ക് പുള്ളന്നൂർ, റഊഫ് മലയമ്മ, റഈസുസുദ്ദീൻ താത്തൂർ, ഫാസിൽ കളന്തോട്, യാസീൻ പി എച്ച് ഇ ഡി, അഷറഫ് കളന്തോട്, സഫറുള്ള കൂളിമാട്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ ഹബീബ് കളന്തോട് തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment