മാവൂർ. : ഗ്യാലക്സി ഗ്രൂപ്പിൻ്റെ സഹകരണത്തോടെ ജവഹർ മാവൂർ സംഘടിപ്പിക്കുന്ന കെ.ടി.ആലിക്കുട്ടി മെമ്മോറിയൽ അഖിലേന്ത്യാ ഫ്ലഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ മെഡിഗാഡ് അരീക്കോടിന് ജയം. രണ്ടാം സെമി ഫൈനലിൻ്റെ ആദ്യ പാദ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടൗൺ ടീം അരീക്കോടിനെ പരാജയപ്പെടുത്തി.
ഇന്ന് (ഞായർ) കളിയില്ല. നാളെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ അന്തിമ വിജയിത്തിനായി ഇവർ വീണ്ടും കളിക്ക ളത്തിലിറങ്ങും. മത്സരം രാത്രി 8 മണിക്ക്.
Post a Comment