വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

ഉണ്ണികുളം:എകരൂലിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.തെങ്ങിൻ കുന്നുമ്മൽ പ്രസാദിന്റെയും സചിത്രയുടേയും മകൾ അർച്ചനയാണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.




അയൽവാസികൾ തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു.വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

റൂറൽ ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ പി എസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.

Post a Comment

Previous Post Next Post
Paris
Paris