മുക്കം നഗരസഭ സ്ഥലം ഏറ്റെടുത്തു


തോട്ടത്തിൻ കടവ് അഞ്ചാം ഡിവിഷനിൽ സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരുന്ന ഇരുവഴിഞ്ഞി പുഴയോരത്തെ 2 ഏക്കർ 30 സെന്റ് സ്ഥലം മുക്കം നഗരസഭ ഏറ്റെടുത്തു. സ്ഥലഅതിർത്തിയിൽ കല്ലു നാട്ടി നഗരസഭയുടെ ബോർഡ് സ്ഥാപിച്ചു.




ജില്ലാ സർവേയർ, നിലേശ്വരം വില്ലേജ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടപടികൾ പൂർത്തിയാക്കിയത്. ഏറ്റെടുക്കൽ പ്രക്രിയക്ക് നഗരസഭാ ചെയർമാൻ പി.ടി.ബാബു, ഡിവിഷൻ കൗൺസിലർ നൗഫൽ മല്ലശ്ശേരി, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ വർഷം ആറാം ഡിവിഷൻ നെല്ലിക്കാ പൊയിലിൽ 85 സെന്റ് സ്ഥലം നഗരസഭ ഏറ്റെടുത്തിരുന്നു. ഏറ്റെടുത്ത സ്ഥലം നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നു ചെയർമാൻ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris