തിരുവമ്പാടി തിരുഹൃദയ ഫൊറോന ദൈവാലയ തിരുനാളിന് നാളെ തുടക്കം


തിരുവമ്പാടി: തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം ഫെബ്രുവരി 1 മുതൽ 5 വരെ നടക്കും. ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 6:25ന് ഇടവക വികാരി ഫാ.തോമസ് നാഗപറമ്പിൽ തിരുനാൾ കൊടിയേറ്റ് നടത്തും.




ഫെബ്രുവരി 3 വെള്ളി വൈകുന്നേരം 7 മണിക്ക് കോട്ടയം കാൻഡിൽസ് ബാന്റ് ടീമിന്റെ ഭക്തി ഗാനസന്ധ്യ, ഫെബ്രുവരി 4 ശനി വൈകുന്നേരം 6.30ന് ടൗൺ ചുറ്റി പ്രദക്ഷിണം, 8 മണിക്ക് വാദ്യമേളങ്ങൾ, 8.30 ന് ആകാശവിസ്മയം എന്നിവ ഉണ്ടായിരിക്കും.

Post a Comment

Previous Post Next Post
Paris
Paris