കുന്ദമംഗലം : വെള്ളക്കരം, വൈദ്യുതി ചാർജ് വർധന, റേഷൻ അട്ടിമറി, വിലക്കയറ്റം തുടങ്ങിയവക്കെതിരെ 'ജനങ്ങൾക്ക് ജീവിക്കണ്ടേ സർക്കാരേ' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാന്റിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റ് എ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ഇ.പി. ഉമർ മുഖ്യ പ്രഭാഷണം നടത്തി. എം.പി. അബൂബക്കർ സ്വാഗതവും ഇൻസാഫ് നന്ദിയും പറഞ്ഞു.
Post a Comment