ലൈഫ് മിഷൻ കേസിൽ ശിവശങ്കറിന് ഇ.ഡി നോട്ടീസ്


കൊച്ചി : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം.ശിവശങ്കറിന് ഇ.ഡി നോട്ടീസ് . ലൈഫ് മിഷൻ കേസിലാണ് ഇ.ഡി നോട്ടീസ് അയച്ചത് . ലൈഫ് മിഷൻ കേസ് ഇ.ഡി ഊർജിതമാക്കിയിരിക്കുകയാണ് . ചൊവ്വാഴ്ച കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം .




 കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിനെയും പി.എസ് . സരിത്തിനെയും ഒരുമിച്ചിരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു . അപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ വിളിപ്പിക്കുന്നത് . മൂന്നു മില്യൺ ഡോളറിന്റെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയത് . ചൊവ്വാഴ്ചയാണ് ശിവശങ്കർ സർവീസിൽ നിന്ന് വിരമിക്കുക . അതിനാൽ ഇ.ഡിക്കു മുന്നിൽ റാജരാകുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടിട്ടുണ്ട് .

Post a Comment

Previous Post Next Post
Paris
Paris