കൂളിമാടിന്റെ വികസനം : ജനകീയ ചർച്ച ശ്രദ്ധേയമായി


കൂളിമാട് : കൂളിമാടിന്റെ സമ്പൂർണ്ണ വികസനം ലക്ഷ്യം വെച്ച് അക്ഷര കൂളിമാട് സംഘടിപ്പിച്ച ജനകീയ ചർച്ച ശ്രദ്ധേയമായി.രാഷ്ട്രീയ ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സർവ്വരും ചർച്ചയിൽ സംബന്ധിച്ചു. പ്രസിഡണ്ട് ഇ. മുജീബ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ.എ റഫീഖ് ഉദ്ഘാടനം ചെയ്തു.




 കൂളിമാട് കളൻതോട് റോഡ്, കിഴക്കുംപാടം റോഡ്, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, കുളിക്കടവ്, ക്ഷീര കർഷക പ്രശ്നം, കൂളിമാട് കടവിലെ പാർക്ക്, ഗ്രൗണ്ട് നിർമ്മാണം, കൂളിമാട് ഭാഗത്ത് റോഡ് ഉയർത്തൽ, മാവൂർ കൂളിമാട് റോഡ് സർവ്വേ, കൂളിമാട് ഹെൽത്ത് സബ് സെന്റർ, കുന്നത്ത് ചാലിൽ ഇടവഴി റോഡ് ആക്കി മാറ്റൽ, തുടങ്ങി നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. 
 പി.എ.ആസാദ് മാസ്റ്റർ, കെ സി ഇസ്മാലുട്ടി, ഫൈസൽ കളത്തിൽ, ഇ . വീരാൻ കുട്ടി മാസ്റ്റർ,ഇ കെ നസീർ, അലി ഇ.എറക്കോ ട്ട്, കെ വീരാൻകുട്ടി ഹാജി, ടി വി ബഷീർ, എൻ ഷംസുദ്ദീൻ മാസ്റ്റർ, ടിവി ഷാഫി മാസ്റ്റർ, ഇ കെ ജമാൽ, പി.എ. ജിയാദ്, എം ഫഹദ്, കെ.കെ. ഫൈസൽ, ഇ കുഞ്ഞോയി തുടങ്ങിയവർ സംസാരിച്ചു. ഭാവി പ്രവർത്തനങ്ങൾക്കായി ചടങ്ങിൽസബ് കമ്മിറ്റിക്ക് രൂപം നല്കി.




Post a Comment

Previous Post Next Post
Paris
Paris