കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വയനാട് ചുരത്തിൽ എട്ടം വളവിൽ ചരക്ക് ലോറി ഡീസൽ തീർന്ന് നിന്ന് പോയത്.
ഇതോടുകൂടി ചുരത്തിൽ വൻ ഗതാഗതക്കുരുക്കും രൂപപ്പെട്ടു. ഏതാണ്ട് മൂന്ന് മണിക്കൂറോളം സമയം എടുത്തു ഈ കുരുക്കഴിയാൻ.
വിവിധ ആവശ്യങ്ങൾക്കും, വയനാട്കൂടി വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നവർക്കും തിരിച്ചുവരേണ്ടവരും ആണ് മറ്റ് കാരണങ്ങൾ ഒന്നും കൂടാതെ ചുരത്തിൽ പെട്ടുപോയത്.
ഇന്ധനം തീർന്ന ലോറിയാണ് ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത് എന്നറിഞ്ഞ യാത്രക്കാർ രോഷാകുലരായി. ലോറി ഡ്രൈവർ വാഹനം ചുരത്തിൽ ഇട്ട് അടിവാരം പോയി ഇന്ധനം വാങ്ങി വന്നതിനുശേഷം ആണ് ഗതാഗതക്കുരുക്ക് ഒഴിവായത്. അപ്പോഴേക്കും വാഹന ബാഹുല്യം മൂലം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.
ഇതുപോലുള്ള സുപ്രധാനമായ റോഡിലൂടെ മതിയായ ഇന്ധനം പോലുമില്ലാതെ ചുരം കയറുന്ന ഇത്തരം വലിയ വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗത കുരുക്കിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ പൊതുവായ ആവശ്യം. ശബരിമല തീർത്ഥാടകർ, വിവാഹവുമായി ബന്ധപ്പെട്ടവർ, എന്നിവരാണ് മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങിയത്.
Post a Comment