ഗൂഗിൾ മാപ് നോക്കി വഴി തെറ്റി : സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ.

ഗൂഗിൾ മാപ് നോക്കി വഴി തെറ്റിയതിനെ തുടർന്ന് സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷയെഴുതാനുള്ള അവസരം നഷ്ടപ്പെട്ട് വിദ്യാർഥികൾ. കോഴിക്കോട് എം.എം വിഎസ്എസ് സ്‌കൂൾ പരപ്പിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർഥികളിൽ ചിലർ എത്തിപ്പെട്ടത് മുക്കത്തിന് സമീപമുള്ള പരപ്പിലിൽ. തിരിച്ച് കോഴിക്കോട് പരപ്പിൽ സ്‌കൂളിലെത്തുമ്പോഴേക്കും 10 മണി കഴിഞ്ഞു. ഇതോടെ ഇവർക്ക് പരീക്ഷ നഷ്ടപ്പെടുകയായിരുന്നു.




സ്‌കൂളിന്റെ അഡ്രസ് ഗൂഗ്‌ളിൽ കൃത്യമായി അടിച്ച് നോക്കിയിരുന്നുവെന്നും തുടർന്ന് യഥാർത്ഥ സെൻററിൽ നിന്ന്‌ 31 കിലോമീറ്റർ ദൂരമുള്ള പ്രദേശത്താണ്‌ എത്തിയതെന്നും പരീക്ഷാർത്ഥികളിലൊരാൾ പറഞ്ഞു. അവിടെ സ്‌കൂളുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളിന് കൃത്യമായ ലാൻഡ് മാർക്ക് നൽകുകയോ ഹാൾടിക്കറ്റിൽ പരീക്ഷാ സെൻററിന്റെ വിളിച്ചാൽ ലഭിക്കുന്ന ഫോൺ നമ്പർ കൊടുക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഈ ദുരനുഭവം ഉണ്ടാകുമായിരുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris