വരന്‍റെ ആളുകള്‍ വധുവിന്‍റെ വീട്ടില്‍ പടക്കം പൊട്ടിച്ചു; മേപ്പയൂരിൽ കല്യാണവീട്ടില്‍ കൂട്ടത്തല്ല്


മേപ്പയൂർ:പടക്കം പൊട്ടിച്ചതിന്റെ പേരില്‍ വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലാണ് സംഭവം നടന്നത്.വധുവിന്റെ വീട്ടിലെ ചടങ്ങിനെത്തിയ വരന്റെ വീട്ടുകാരാണ് പടക്കം പൊട്ടിച്ചത്. വധുവിന്റെ വീട്ടുകാര്‍ ഇത് ചോദ്യം ചെയ്തതാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചത്.




വടകരയില്‍ നിന്നും എത്തിയതാണ് വരനും സംഘവും. മേപ്പയൂരിലെ വധൂഗൃഹത്തില്‍ വച്ച്‌ ഇവര്‍ പടക്കം പൊട്ടിച്ചത് വധുവിന്റെ ബന്ധുക്കള്‍ ചോദ്യം ചെയ്തു. ഇത് തര്‍ക്കത്തിലേക്കെത്തുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. കൂട്ടത്തല്ലിന് ശേഷം വിവാഹ ചടങ്ങുകളെല്ലാം കൃത്യമായി നടക്കുകയും ബന്ധുക്കള്‍ പിരിഞ്ഞുപോകുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ആരോ മൊബൈലില്‍ പകര്‍ത്തിയ video ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തില്‍ ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ല

Post a Comment

Previous Post Next Post
Paris
Paris