മാവൂർ: ലോക പാലിയേറ്റീവ് കെയർ ദിനത്തിന്റെ ഭാഗമായി മാവൂർ സാന്ത്വനം പെയിൻ & പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ബോധവൽക്കരണ പ്രചാരണവും ധനശേഖരണവും നടത്തി.
മാവൂർ അങ്ങാടിയിലും സമീപ പ്രദേശങ്ങളായ പാറമ്മൽ, കൽപ്പള്ളി, ചെറൂപ്പ എന്നിവിടങ്ങളിലാണ് പരിപാടി നടത്തിയത്. ചെയർമാൻ വായോളി അഹമ്മദ്കുട്ടി, സെക്രട്ടറി എം ഉസ്മാൻ, വിച്ചാവ മാവൂർ, ജാഫർ, ആലിഹസ്സൻ, അഷറഫ് കീഴ് വാറ്റ്, ശരീഫ് യു.കെ, ജൂഡി, സുലൈയ്യ, സുബൈദ, സുലൈഖ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment